അധ്യാത്മ രാമായണം ഒന്ലൈനില്‍ വായിക്കാന്‍ വലതുവശത്തെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക (വിഷയ-ക്രമനിക നോക്കുക)

Saturday, July 16, 2011

രാവണന്റെ പുറപ്പാട്

ഇതിപലവുമക തളിരിലോര്‍ത്ത കപിവര
നിത്തിരി നേരമിരിക്കും ദശാന്തരേ
അസുരകുലവര നിലയനത്തിന്‍ പുറത്തുനി-
ന്നാശു ചില ഘോഷശബ്ദങ്ങള്‍ കേള്‍ക്കായി
കിമിദമിതി സപദി കിസലയച നിലീനനാ-
യ്ക്കീടവദ്ദേഹം മറച്ചു മരുവിനാന്‍
വിബുധകുലരിപു ദശമുഖന്‍ വരവെത്രയും
വിസ്മയത്തോടു കണ്ടു കപികുഞ്ജരന്‍
അസുരസുര നിശിചരവര‍ാംഗനാ വൃന്ദവു-
മത്ഭുതമായുള്ള ശൃംഗാരവേഷവും
ദശവദനനനവരതമകതളിരിലുണ്ടു തന്‍
ദേഹനാശം ഭവിക്കുന്നതെന്നീശ്വരാ!
സകല ജഗദധിപതി സനാതനന്‍ സന്മയന്‍
സാക്ഷാല്‍ മുകുന്ദനേയും കണ്ടു കണ്ടു ഞാന്‍
നിശിതരശരശകലിത‍ാംഗനായ്കേവലേ
നിര്‍മ്മലനായ ഭഗവല്‍ പദ‍ാംബുജേ
വരദനജനനമരുമമൃതാനന്ദപൂര്‍ണ്ണമ‍ാം
വൈകുണ്ഠ രാജ്യമെനിക്കന്നു കിട്ടുന്നു
അതിനു ബത! സമയമിദമിതി മനസി കരുതി ഞാ-
നംഭോജ പുത്രിയെക്കൊണ്ടു പോന്നീടിനേന്‍
അതിനുമൊരുപരിഭവമൊടുഴറി വന്നീലവ-
നായുര്‍വിനാശകാലം നമുക്കാഗതം
ശിരസി മമ ലിഖിതമിഹ മരണസമയദൃഢം
ചിന്തിച്ചു കണ്ടാലതിനില്ല ചഞ്ചലം
കമലജനുമറിയരുതു കരുതുമളവേതുമേ
കാലസ്വരൂപനാമീശ്വരന്‍ തന്മതം
സതതമകതളിരിലിവ കരുതി രഘുനാഥനെ
സ്വാത്മനാ ചിന്തിച്ചു ചിന്തിച്ചിരിക്കവേ
കപികള്‍ കുലവരനവിടെയാശു ചെല്ലും മുമ്പേ
കണ്ടിതു രാത്രിയില്‍ സ്വപ്നം ദശാനനന്‍
രഘുജനകതിലക വചനേന രാത്രൌ വരും
കശ്ചില്‍ കപിവരന്‍ കാമരൂപാന്വിതന്‍
കൃപയോടൊരു കൃമിസദൃശ സൂക്ഷ്മശരീരനായ്
കൃത്സ്നം പുരവരമന്വിഷ്യ നിശ്ചലം
തരുനികര വരശിരസി വന്നിരുന്നാദരാല്‍
താര്‍മകള്‍ തന്നെയും കണ്ടു രാമോദന്തം
അഖിലമവളൊടു ബത! പറഞ്ഞടയാളവു-
മാശുകൊടുത്തുടനാശ്വസിപ്പിച്ചു പോം
അതു പൊഴുതിലവനറിവതിന്നു ഞാന്‍ ചെന്നു ക-
ണ്ടാധി വളര്‍ത്തുവന്‍ വാങ്മയാസ്ത്രങ്ങളാല്‍
രഘുപതിയൊടതുമവനശേഷമറിയിച്ചു
രാമനുമിങ്ങു കോപിച്ചുടനേവരും
രണശിരസി സുഖമരണമതിനിശിതമായുള്ള
രാമശരമേറ്റെനിക്കും വരും ദൃഢം
പരമഗതി വരുവതിനു പരമൊരുപദേശമ‍ാം
പന്ഥാവിതു മമ പാര്‍ക്കയില്ലേതുമേ
സുരനിവഹമതിബലവശാല്‍ സത്യമായ്‌വരും
സ്വപ്നം ചിലര്‍ക്കു ചിലകാലമൊക്കണം
നിജമനസി പലവുമിതി വിരവൊടു നിരൂപിച്ചു
നിശ്ചിത്യ നിര്‍ഗ്ഗമിച്ചീടിനാന്‍ രാവണന്‍
കനകമണി വലയ കടക‍ാംഗദ നൂപുര-
കാഞ്ചീമുഖാഭരണാരാവമന്തികേ
വിവശതര ഹൃദയ മൊടു കേട്ടു നോക്കും വിധൌ
വിസ്മയമാമ്മാറു കണ്ടു പുരോഭുവി
വിബുധരി പുനിശിചരകുലാധിപന്‍ തന്‍ വര-
വെത്രയും ഭീതയായ് വന്നിതു സീതയും
ഉരസിജവുമുരു തുടകളാല്‍ മറച്ചാധിപൂ-
ണ്ടുത്തമ‍ാംഗം താഴ്ത്തി വേപഥുഗാത്രിയായ്
നിജരമണ നിരുപമ ശരീരം നിരാകുലം
നിര്‍മ്മലം ധ്യാനിച്ചിരിക്കും ദശാന്തരേ
ദശവദന നയുഗശരപരവശതയാസമം
ദേവീസമീപേ തൊഴുതിരുന്നീടിനാന്‍.

No comments:

Post a Comment